Latest News

തുരീയം സംഗീതോത്സവം വ്യാഴാഴ്ച മുതല്‍

പയ്യന്നൂര്‍:ലോക പ്രശസ്ത സംഗീതജ്ഞരെ പങ്കെടുപ്പിച്ചു പോ ത്താംങ്കണ്ടം ആനന്ദഭവനം വര്‍ ഷംതോറുംപയ്യന്നൂര്‍ അയോ ധ്യാ ഓഡിറ്റോറിയത്തില്‍ നടത്തിവരുന്ന തുരീയം സംഗീതോത്സവം ആറുമുതല്‍ പതിനാറുവരെ നടക്കും.
ആറിന്‌വ്യാഴാഴ്ചവൈകു േന്ന രം ആറ് മണിക്ക് സംഗീതജ്ഞന്‍ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹികകും. കണ്ണൂര്‍ റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ് മുഖ്യാതിഥിയായിരിക്കും. ദിവസവും വൈ കുന്നേരം ആറ് മണിക്കാണ് സം ഗീതോത്സവം അരങ്ങേറുക. ആറിന് വ്യാഴാഴ്ച ഉദ്ഘാടന ചടങ്ങിന് ശേഷം ഗണേഷ്-കുമരേഷ് എന്നിവരുടെ ഇരട്ട വയലിന്‍ കച്ചേരി.
ഏഴിന് വെള്ളിയാഴ്ച കോട്ട യം ജമനീഷ് ഭാഗവതരുടെ വാ യ്പാട്ട്, എട്ടിന് ശനിയാഴ്ച സാ കേത് രാമന്‍ എന്നിവര്‍ വായ്പാട്ട് അവതരിപ്പിക്കും. ഒമ്പതിന് ഞായറാഴ്ച ടി.എം. കൃഷ്ണയും പത്തി ന് സഞ്ജയ് സുബ്രഹ്മണ്യവും കച്ചേരി അവതരിപ്പിക്കും. പതിനൊന്നിന്‌ഡോ കദരി ഗോപാല്‍ നാഥിന്റെ സാക്‌സഫോണ്‍ കച്ചേരി, പന്ത്രണ്ടിന് മദ്രാസ് പി. ഉണ്ണികൃഷ്ണന്റെ വായ്പാട്ട്, പതിമൂന്നിന് വീണ ബാഡിഗരുടെ ഹിന്ദുസ്ഥാനി സംഗീതം, പതിനാലിന് അക്കരൈ സഹോദരിമാരാ യ എസ്. സുബ്ബലക്ഷ്മിയും എ സ്. സ്വര്‍ണ്ണലതയും ചേര്‍ന്ന് വാ യ്പാട്ട് അവതരിപ്പിക്കും.
പതിനഞ്ചിന് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ ക ച്ചേരി, പതിനാറിന് സ്വാമി കൃഷ് ണാനന്ദഭാരതി നേതൃത്വം നല്‍ കുന്ന പോത്താങ്കണ്ടം ആനന്ദഭവനം ഭജന സംഘത്തിന്റെ ഭജനാന്ദം, വൈകുന്നേരം അഞ്ച് മണി ക്ക് അശ്വിനി ബിഡേ ദേശ്പാ ണ്‌ഡേ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതം തുടര്‍ന്ന് സമാപനസമ്മേളനംതിരുവഞ്ചൂര്‍രാ ധാകൃഷ്ണന്‍ ഉദ്ഘാടനം ചെ യ്യും.
രാത്രി എട്ട് മണിക്ക് പഞ്ചര ത്‌ന കീര്‍ത്തനം. തുടര്‍ന്ന് മംഗളം പ്രാര്‍ത്ഥനയോടെസമാപനം. ക ച്ചേരി അവതരിപ്പിക്കുന്ന ലോക പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പിന്നണിയിലും ഇവര്‍ക്കൊപ്പം ലോകപ്രശസ്തി നേടിയ കലാകാരന്മാരാണ് അണിനിരക്കുന്നത്. മൃദംഗത്തില്‍ ബി. ഹരികുമാര്‍, പ ത്രി സതീഷ്‌കുമാര്‍, തിരുവാരൂര്‍ ഭക്തവത്സലം, കെ.വി.പ്രസാദ്, നെയ് വേലി വെങ്കിടേഷ്, പാലക്കാട് എസ്. മഹേഷ്‌കുമാര്‍, ബാം ഗ്ലൂര്‍ ജയചന്ദ്രറാവു, ഘടത്തില്‍ ട്രിച്ചി എസ്. കൃഷ്ണസ്വാമി, ഡോ.എസ്. കാര്‍ത്തിക്, വൈക്കം ഗോപാലകൃഷ്ണന്‍, തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, വാഴപ്പ ള്ളി കൃഷ്ണകുമാര്‍, ഗിരിധര്‍ ഉഡുപ്പ എന്നിവരും വയലിനില്‍ എം.എ സുന്ദരേശന്‍, കെ.ജെ. ദി ലീപ്, ആര്‍.കെ. ശ്രീരാംകുമാര്‍, എസ്. വരദരാജന്‍, വി.വി.രവി, വി ഠല്‍രാമമൂര്‍ത്തി, ബാംഗ്ലൂര്‍ കര്‍പന കിഷോര്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ പിന്നണിക്കാരായി എത്തുന്നുണ്ട്. കദരിഗോപാല്‍നാഥിന് തവിലുമായി ട്രിപ്ലിക്കന്‍ ശേ ഖറും തബലുമായി രാജേന്ദ്രനാക്കോടും മുഖര്‍ശംഖുമായി ബാം ഗ്ലൂര്‍ രാജശേഖറും പിന്നണി ഒരുക്കുന്നു. വീണ ബാഡിഗര്‍ ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കുമ്പോള്‍ ഹാര്‍മോണിയമായി ശങ്കര്‍ഷേണായിയും തബലുമാ യി രാജേന്ദ്രനാക്കോടും പിന്നണിയിലുണ്ടാവും.

No comments:

Post a Comment