Latest News

വയനാട് സ്വദേശിയായ അന്തര്‍ സംസ്ഥാന തട്ടിപ്പുവീരന്‍ പയ്യന്നൂരില്‍ പിടിയില്‍

പയ്യന്നൂര്‍: തവണ വ്യവസ്ഥയില്‍ വീട്ടുസാധനങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റി രസീത് നല്‍കി മുങ്ങിയഅന്തര്‍ സംസ്ഥാന തട്ടിപ്പ് വിരുതനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്ന് രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലായിരുന്നു നാടകീയമായ സംഭവം.
കവ്വായിയിലും പരിസരത്തും നിരവധി വീടുകളിലായി തട്ടിപ്പ് നടത്തിയ വയനാട് പേര്യയിലെ മുക്കത്ത് വീട്ടില്‍ ബെന്നി(35)യെയാണ് നാട്ടുകാര്‍ പിടികൂടി പോ ലീസില്‍ ഏല്‍പിച്ചത്.
വിവിധ ജില്ലകളില്‍ സമാനമായ രീതിയില്‍ വിട്ടമ്മമാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത ശേ ഷം താവളങ്ങള്‍ മാറി മാറികഴിയുന്നതിനിടയിലാണ് ഇന്ന് രാ വിലെ ഇയാള്‍ പയ്യന്നൂരില്‍ പിടിയിലാവുന്നത്.
മലയോര മേഖലയിലെ കോളനികളില്‍ ഇത്തരത്തില്‍ ഗൃഹോപകരണങ്ങള്‍ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മമാരില്‍ നി ന്നും വന്‍ തുകകള്‍ കൈപ്പറ്റിയശേഷം സ്ഥലംവിട്ടിരുന്നു.
നാലുമാസം മുമ്പ് ഇത്തരത്തി ല്‍ ചെറുപുഴയിലെ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിനിടിയില്‍ അവിടുത്തെ ലോഡ ്ജില്‍ വെച്ച് ചെറുപുഴ എസ്.ഐ യും സംഘവും അതിവിദഗ്ധമാ യി ഇയാളെ പിടികൂടിയിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ഇ യാള്‍ തട്ടിപ്പുമായി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുമെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ തൃശൂര്‍, ഇടുക്കി ജില്ലകളിലും ക ണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട് .
നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച തട്ടിപ്പ് വിരുതനെ പോലീസ് കസ്റ്റഡിയില്‍ വിശദമാ യി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം തട്ടിപ്പിനിരയാ യപയ്യന്നൂരിലെനിരവധിപേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിലെത്തി

No comments:

Post a Comment