Latest News

വ്യാപാരി വ്യവസായി സമിതി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

പയ്യന്നൂര്‍: വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം പയ്യന്നൂര്‍ ടൗണ്‍ യൂനിറ്റ് പരിധിയിലുള്ള സപ്ന വെജിറ്റബിള്‍സ് ഉടമ വി.പി. സുരേഷന് ഏരിയാ പ്രസിഡണ്ട് സി. കൃഷ്ണന്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി. വിജയന്‍ അധ്യക്ഷനായിരുന്നു. കെ.വി അനൂപ്, വി. കൃഷ്ണന്‍, പി. പ്രകാശന്‍, ടി. ഗോപാലന്‍, ടി.കെ. പ്രവീണ്‍കുമാര്‍, കെ.എം. രാജീവന്‍,കെ.വി. സുരേശന്‍, വി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. കെ. ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment