Latest News

കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് പിടിയില്‍

ആലക്കോട്: വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പി ടികൂടി. ഉയഗിരി ശാന്തിപുരം സ്വദേ ശി കടത്തല കുന്നേല്‍ ജോണ്‍സ(42)ണെയാണ് ആലക്കോട് അരങ്ങത്ത് വെച്ച് വാഹനപരിശോധനക്കിടെ ആലക്കോട് എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ആര്‍. രാജേഷ്, എം. സുരേന്ദ്രന്‍, ഉല്ലാസ് ജോസ്, വി. ധനേഷ്, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 
മദ്യംകടത്താന്‍ ഉപയോഗിച്ച കെ.എല്‍.59-ബി. 9202 നമ്പര്‍ ഇന്‍ഡിക്ക കാറും അധികൃതര്‍ പിടിച്ചെടുത്തു. കാറില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ പതിനാല് കുപ്പി വിദേശമദ്യവും കണ്ടെടുത്തു. ഇയാളെ വിദേശ മദ്യം കടത്തുന്നതിന് മുമ്പും എക്‌സൈസ് അധികൃതര്‍ പിടികൂടി കേസെടുത്തിട്ടുണ്ട്

No comments:

Post a Comment