Latest News

പെന്‍ഷനേഴ്‌സ് യൂനിയന്‍ കണ്‍വെന്‍ഷന്‍

കരിവെള്ളൂര്‍: കേരള സ്റ്റേറ്റ് പെ ന്‍ഷനേഴ്‌സ് യൂനിയന്‍ കരിവെള്ളൂര്‍-പെരളം കണ്‍വെന്‍ഷന്‍ പി. സുശീല ഉദ്ഘാടനം ചെയ ്തു. യൂനിറ്റ് പ്രസിഡണ്ട് പി വിജയന്‍ അധ്യക്ഷനായിരുന്നു. പി.സി. ഗോപിനാഥ് നവാഗതരെ പരിചയപ്പെടുത്തി. കേരള സര്‍ക്കാരി ന്റെ വനമിത്ര അവാര്‍ഡ് നേടിയ എ.വി നാരായണനെയും ജയലക്ഷ്മി സ്മാരക അവാര്‍ഡ് നേ ടിയ ഫാമിലിപെന്‍ഷണര്‍ വി.വി സരോജിനിയെയും അനുമോദിച്ചു. ഇ.പി.നാരായണന്‍നമ്പ്യാര്‍, കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി.വി മാധവി, എന്നിവര്‍ പ്രസംഗിച്ചു. പി.വി. കുഞ്ഞിക്കണ്ണന്‍ സ്വാ ഗതവുംപി. രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. പയ്യന്നൂര്‍ കെ.എസ്.എസ്.പി.യു കോറോം ഏരിയാ കണ്‍വെന്‍ഷന്‍ എം. ഭരതന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. മാധവന്‍ നമ്പൂതിരി അദ്യക്ഷത വഹിച്ചു. നവാഗതരെ പി.പി. ഭാസ്‌കരന്‍ സ്വീകരിച്ചു. പി.വി.രവീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.വി. രാഘവന്‍, പി. കൃ ഷ്ണന്‍ , പി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment