Latest News

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

പയ്യന്നൂര്‍:പെരുമ്പ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകുന്നേരം ഏഴുമണിക്ക്‌ഹോട്ടല്‍ജുജു ഇന്റര്‍നാഷണലില്‍ വെച്ച് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. കെ. ദാമോദരന്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തിവരുന്നുണ്ട് . റെയില്‍വെ സ്റ്റേഷനില്‍ വീല്‍ചെയര്‍, കോച്ച് പൊസിഷന്‍ ബോര്‍ഡ്, പോലീസ് സ്റ്റേഷനില്‍ പൂന്തോട്ട നിര്‍മ്മാണം, ക ണ്ടോത്ത് അങ്കണവാടിയില്‍ കുടിവെള്ള പ ദ്ധതി, എല്ലാകൊല്ലവും നടത്തിവരാറുള്ള കണ്ടോത്ത് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ബാഗ് വിതരണം, മാരക രോഗം പിടിപെട്ട അഞ്ച് നിര്‍ദ്ധരരായ രോഗികള്‍ക്ക് സൗജന്യചികിത്സ,ആംബുലന്‍സ് സേവനം എന്നിവ നടത്തിവരുന്നു. 2017-18ലെ ഭാരവാഹികളായി കെ. അശോകനെ പ്രസിഡണ്ടായും കെ.യു വിജയന്‍ സെക്രട്ടറിയായും ഇസ്മായില്‍ എം.ടി.പിയെ ട്രഷററായും തെരഞ്ഞെടുത്തു. വി. ബാലന്‍, ടി. ജാഫര്‍, ജയരാജ് കുട്ടമത്ത്, നിഹാല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡോ. വരുണ്‍ നമ്പ്യാര്‍ സ്വാഗതവും കെ.യു വിജയന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment