Latest News

മംഗളൂരു വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

മംഗളൂരു: മംഗളൂരു ബജ്‌പെ വി മാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലാ ന്‍ ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ഉടന്‍ തന്നെ പൈലറ്റിന് വിമാനത്തിന്റെ നിയ ന്ത്രണം തിരിച്ചുപിടിക്കാന്‍ സാധി ച്ചതിനാലാണ്ദുരന്തംഒഴിവാ യത്. ദുബൈയില്‍ നിന്നും ഇന്നലെരാവിലെ എത്തിയ ഐ എക്‌സ് 814 നമ്പര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസാണ് റണ്‍വെയില്‍ നി ന്നും തെന്നിമാറിയത്. രണ്ട് കുട്ടി കളടക്കം 185 യാത്രക്കാരാ ണു ണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യുന്ന നിമിഷം ശക്തമായ കാറ്റും മഴ യും വന്നതോടെ വിമാനം സെ ന്റര്‍ ലൈനില്‍ നിന്നും അല്‍പം തെന്നിമാറുകയായിരുന്നു. ഏതാ നും നിമിഷങ്ങള്‍ക്കുള്ളില്‍ ത ന്നെ വിമാനം സെന്റര്‍ലൈനില്‍ തിരികെയെത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ ശ്യാം സുന്ദര്‍ പറഞ്ഞു. കാസര്‍ കോട്, കണ്ണൂര്‍ സ്വദേ ശികള്‍ ഉള്‍ പെടെ നിരവധി മല യാളികളാണ് വിമാനത്തിലു ണ്ടാ യിരുന്നത്.
അതേസമയം യാത്രക്കാരെ ല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. വിമാനം അപകട ത്തില്‍ പെട്ടത് പ്രവാസികളെ ആ ശങ്കയിലാഴ്ത്തി. ഇക്കഴിഞ്ഞ ഫെ ബ്രുവരിയില്‍ ബജ്‌പെ വിമാന ത്താവളത്തില്‍ നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ടയര്‍ പൊട്ടി അപകടം സംഭവിച്ചിരു ന്നു. ഭാഗ്യം കൊണ്ടാണ് അന്നും വലിയ അപകടം ഒഴിവായത്.
മലബാര്‍ മേഖലയില്‍ നിന്നുള്ള വര്‍ ഏറ്റവും കൂടുതല്‍ ആശ്രയി ക്കുന്ന വിമാനത്താവളമാണ് മംഗളൂരുവിലേത്. ടേബിള്‍ ടോപ് റണ്‍വെയാണ് ഇവിടെയുള്ളത്. 2010 മെയ് ഇരുപത്തിരണ്ടിന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വി മാ നംമംഗളൂരു വിമാനത്താവള ത്തി ല്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട്‌നിരവധി മലയാളികളടക്കം158 പേര്‍ മരിച്ചിരുന്നു.



No comments:

Post a Comment