Latest News

പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സ്വീകരണം നല്‍കി

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും അനുമോദന പരിപാടിയും നടത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ഏകോപനസമിതി ജില്ലാ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരി, ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത്ത്, ജില്ല ട്രഷറര്‍ എം.പി. തിലകന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ജൂഡോ അസോസിയേഷന്‍ തിരഞ്ഞെടുക്കപ്പെട്ട ചേമ്പര്‍ ജനറല്‍ സെക്രട്ടറി വി. നന്ദകുമാര്‍ ഡിസ്ട്രിക്ട് ബെസ്റ്റ് റോട്ടറി ക്ലബ്ബ് സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.എം. സത്യജിത്, പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.ചന്ദ്രന്‍, പെരുമ്പ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ. അശോകന്‍ എന്നിവരെ അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നിര്‍വ്വഹിച്ചു. ചേമ്പര്‍ വൈസ് പ്രസിഡണ്ട്‌വി.പി. സുമിത്രന്‍, റോട്ടറി ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.ജി.നായനാര്‍, എം.കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment