Latest News

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

പയ്യന്നൂര്‍:വയക്കര കോലുവള്ളിയിലെ പതിനെട്ടുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കഴിഞ്ഞ ദിവസം മലയോരത്തെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ചെറുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷിക്കുന്നിതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥിനി സമീപപ്രദേശത്തെ ടിപ്പര്‍ ലോറി ഡ്രൈവറുടെ കൂടെ കോഴിക്കോട് എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.

No comments:

Post a Comment