Latest News

ബി.ജെ.പി നേതാവിന്റെ വീടാക്രമിച്ച കേസ്‌നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ബി.ജെ.പി- സി.പി.എം സംഘര്‍ഷത്തിനിടെ പയ്യന്നൂര്‍ കോറോത്ത് ബി.ജെ.പി മണ്ഡലം ഭാരവാഹിയുടെ വീട് ആക്രമിച്ച് തീവെക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത കേ സില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ കോറോം ചാലക്കോട്ടെ വാഴവളപ്പില്‍ ഷാജു(30), ഇ. പ്രിയേഷ് (37), വി.വി. ശരത് (27), എന്‍.കെ. ജോഷി(33) എന്നിവരെയാണ് എസ്.ഐ കെ.പി. ഷൈനും സം ഘവും അറസ്റ്റ് ചെയ്തത്. വീടാക്രമിച്ച കേസില്‍ മുപ്പതോളം സി.പി.എം പ്രവര്‍ത്ത കര്‍ക്കെതിരെ ബി.ജെ.പി നേതാവായ കോറോത്തെ പനക്കീല്‍ ബാലകൃഷ്ണന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ബൈക്കും ഓട്ടോയും കത്തിക്കുകയും ഗൃഹോപകരണങ്ങളും തകര്‍ക്കുകയും വീട്ടിലെ ടൈ ല്‍സ് വെട്ടിപ്പൊളിക്കുകയും ചെയ്ത സംഭവത്തില്‍ നാല്‍പതം ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment