Latest News

സുബിത വുമണ്‍ ഫുട്‌ബോളര്‍ ഓഫ് കേരള

തൃക്കരിപ്പൂര്‍: ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിനിയായ സു ബിതയെ കഴിഞ്ഞവര്‍ഷത്തെ വുമണ്‍ഫുട്‌ബോളര്‍ ഓഫ് കേരളയായി തെരഞ്ഞെടുത്തു. നിരവധി തവണ കേരള ടീ മിനുവേണ്ടി ജഴ്‌സി അണിഞ്ഞിട്ടുള്ള സുബിതയെ തേടി ആദ്യമായാണ് ഈ ബഹുമതിയെത്തുന്നത്. കഴിഞ്ഞമാസം പഞ്ചാബില്‍ വെച്ച് നടന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിനാണ് സുബിതയ്ക്ക് ഈ ബഹുമതി ലഭിച്ചത് വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരിയായ സുബിത കണ്ണൂര്‍ ഡി.ഡി ഓഫീസില്‍ ജോലി ചെ യ്തുവരികയാണ്. ഇന്ന് വൈകുന്നേരം തൃക്കരിപ്പൂര്‍ റെയില്‍വെസ്റ്റേഷനില്‍ തീവണ്ടിമാര്‍ഗ്ഗം എത്തിച്ചേരുന്ന സുബിതക്ക് കലക്ടര്‍ ജീവന്‍ബാബുവിന്റെനേതൃത്വത്തില്‍ തടിയന്‍കൊവ്വല്‍ കൈരളി വായനശാലയില്‍ മനീഷ തിയറ്റേഴ്‌സും ചേര്‍ന്ന് സ്വീകരണം നല്‍കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തടിയന്‍കൊവ്വലിലേക്ക് ആനയിക്കും.

No comments:

Post a Comment