Latest News

ബസിറങ്ങി പോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കൊള്ളയടിച്ചു

കാസര്‍കോട്: ബസിറങ്ങി നടന്നു പോവുകയായിരുന്നയാളെ ആ ക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കൊള്ളയടിച്ചു. കാഞ്ഞങ്ങാട്ട് റീ ചാര്‍ജ് കട നടത്തുന്ന ചെമ്മനാട് പാലോത്തെ മുഹമ്മദ് കുഞ്ഞി (55)യാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണി യോ ടെ ചെമ്മനാട് മുണ്ടാങ്കുളത്താണ് സംഭവം.
ബസിറങ്ങി വീട്ടിലേക്ക് നട ന്നുപോവുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കൈവശമുണ്ടാ യി രുന്ന ബാഗ് പിറകിലൂടെ എത്തിയ അഞ്ജാതന്‍ തട്ടിപ്പറിച്ച് ഓടുക യായിരുന്നു. മൂവായിരം രൂപയും, റീ ചാര്‍ജ് ചെയ്യാന്‍ ഉപയോഗി ക്കുന്ന ഒമ്പത് മൊബൈല്‍ ഫോ ണുകളുമാണ് ബാഗില്‍ ഉണ്ടാ യി രുന്നത്.ഈസമയംഇവിടെ ഡോര്‍ തുറന്ന നിലയില്‍ ഒരു കാ ര്‍ നിര്‍ ത്തിയിട്ടിരുന്നത്കണ്ടതായും ഇതി ല്‍ രണ്ട് പേര്‍ ഉണ്ടാ യി രുന്ന തായും മുഹമ്മദ് പോലീ സി ല്‍ നല്‍കിയ പരാതിയില്‍ പറ യുന്നു.
മോഷ്ടാക്കള്‍ കാറില്‍ രക്ഷ പ്പെ ട്ടിരിക്കാനാണ് സാധ്യത. ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

No comments:

Post a Comment