Latest News

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പയ്യന്നൂര്‍: വില്‍പനക്കിടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. വെള്ളൂര്‍ ആലിന്‍കീഴിലെ മൊയ്തുവിനെയാണ് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രഭാകരന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് എന്നിവരടങ്ങിയ സംഘം ഇന്നലെ വൈകുന്നേരം പിടികൂടിയത്. ഇയാളില്‍ നിന്ന് അഞ്ച് കിലോ തൂക്കം വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. 

No comments:

Post a Comment