Latest News

കെ.പി. ചിരിയക്കുഞ്ഞിഅമ്മ എന്‍ഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍: അന്നൂരിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് കെ.പി. ചിരിയക്കുഞ്ഞിയമ്മയുടെ സ്മരണയില്‍ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം മുഖേന ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അ വാര്‍ഡിന് അപേക്ഷക്ഷണിച്ചു. 
2017 ഹയര്‍സെക്കന്ററി പരീക്ഷയില്‍ ശാസ്ത്ര വിഷയങ്ങളില്‍( ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹോംസയന്‍സ്) എപ്ലസ്, എവണ്‍ ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് അപേക്ഷിക്കാം. പഠനകാലത്തെ ശാസ്ത്ര വിഷയങ്ങളിലെ മികവ് മാനദണ്ഡമായി എടുക്കും.ക്വിസ് മത്സരങ്ങള്‍, വിജ്ഞാനപരീക്ഷകള്‍, ശാസ്ത്രപ്രദര്‍ശനങ്ങള്‍,ശാ സ്ത്ര പ്രോജക്ടുകള്‍ എന്നിവയിലെ പ ങ്കാളിത്തവും നേട്ടങ്ങളും പരിഗണിക്കും. നിശ്ചിത ഫോമില്‍ സര്‍ ട്ടിഫിക്കറ്റ് കോപ്പി സഹിതം അ പേക്ഷ ഇരുപത്തിയേഴിന് മുമ്പ് അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്ര ന്ഥാലയത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഗ്രന്ഥാലയത്തില്‍ നിന്നും ലഭിക്കും. 

No comments:

Post a Comment