Latest News

പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് റുപേ കെ.സി.സി കാര്‍ഡ് വിതരണോല്‍ഘാടനം

പയ്യാവൂര്‍: പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കുമായി സഹകരിച്ച് നബാര്‍ഡിന്റെ സഹായ ത്തോ ടെ കര്‍ഷകര്‍ക്കായുള്ള റുപ്പേ കെസിസി കാര്‍ഡ് വിതരണോല്‍ ഘാടനം പ്രശസ്ത സിനിമാ താരവും എം.പിയുമായ ഇന്നസെന്റ് പ്രമുഖ കര്‍ഷകന്‍ പ്രമോജ് മച്ചികാട്ടിന് നല്‍കി നിര്‍വ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ടി.എം ജോഷി അദ്ധ്യക്ഷത വഹിച്ചു.ബേങ്ക് സെക്രട്ടറി രാജേഷ് കുമാര്‍ എം വി,പഞ്ചായത്ത് മെമ്പര്‍ കെ.ടി അനില്‍ കുമാര്‍, ബേങ്ക് ഡയറകടര്‍മാരായ ഉമ്മര്‍ ടി, മാത്യു കണികാതോട്ടം എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ജില്ലയില്‍ എ ടി .എം കാര്‍ഡുള്ള നാലാമത്തെ സര്‍വ്വീസ് സഹകരണ ബേങ്കായും മലയോര മേഖലയില്‍ എ.ടി.എം കാര്‍ഡുള്ള ആദ്യത്തെ സര്‍വീസ് സഹകരണ ബേങ്കായും പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മാറി കഴിഞ്ഞു. ബേങ്കില്‍ നിലവിലുള്ള മുഴുവന്‍ കാര്‍ഷിക വായ്പകാര്‍ക്കും എ.ടി.എം കാര്‍ഡ് നല്‍ കുന്ന താണെന്നും അതിന് വേണ്ടി മെമ്പര്‍മാര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡി ന്റെ കോപ്പിയും ഒരു ഫോട്ടോയും സഹിതം ബേങ്കിന്റെ അതാത് ബ്രാഞ്ചില്‍ ബന്ധപ്പെടണമെന്നും ഈ എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും ഉള്ള എ.ടി.എം.കൗണ്ടറില്‍ നിന്നും തുക പിന്‍വലിക്കാവുന്നതാണെന്നും എത്രയും പെട്ടന്ന് കാര്‍ഡ് കൈ പ്പറ്റണമെന്നും ബേങ്ക് പ്രസിഡണ്ട് ടി.എം.ജോഷി അറിയിച്ചു

No comments:

Post a Comment