പയ്യന്നൂര്‍: നഗരസഭയിലെ പെരുമ്പ പുഴയുടെ ഭാഗമായ കവ്വായി പുഴയില്‍ 42,000പൂമിന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിച്ചുവരുന്നു. ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥ വ്യതിയാനം, അമിതമായ ചൂഷണം എന്നിവ കാരണം ഉല്നാടന് മത്സ്യ സമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇത് പുനരുജ്ജീവിപ്പിക്കുകയും ഉള്‍നാടന്‍ മത്സ്യബന്ധനം ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും മത്സ്യസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിനും പ്രാദേശികതലത്തില്‍ ഫിഷറീസ് മാനേജുമെന്റ് കൗണ്‍സിലുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സ്ഥലത്ത് തുടര്‍ച്ചയായി മൂന്നുവര്‍ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എ. നസീമ അധ്യക്ഷത വഹിച്ചു. എ. താജുദ്ദീന്, എ.കെ. സംഗീത എന്നിവര്‍ സംസാരിച്ചു.
കവ്വായി പുഴയില്‍ പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
Reviewed by Online News
on
06:56:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment