Latest News

ഓഫീസില്‍ കയറി ഭീഷണി മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ കേസെടുത്തു

ചന്തേര: അനധികൃത മണല്‍കടത്തിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ മലയാള മനോരമ ലേഖകന്‍ ടി.വി ചന്ദ്രദാസി(56
)ന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഓഫീസില്‍ കയറി ആറംഗസംഘം അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ പ്രസ്സ് ഫോറവും പോലീസില്‍ പരാതി നല്‍കിയിരുന്നു.

No comments:

Post a Comment