Latest News

ചുണങ്ങ്

ചര്‍മ്മസംരക്ഷണത്തില്‍ അമിതശ്രദ്ധ കാണിച്ചാലും പൂപ്പല്‍ ബാധ മൂലവുമുണ്ടാകുന്ന പ്രശ്‌നങ്ങളെ മിറകടക്കാന്‍ പലര്‍ ക്കും കഴിഞ്ഞെന്ന് വരില്ല. ചൂടും ഈര്‍പ്പവും നില്‍ക്കുന്ന ശരീ രഭാഗങ്ങളിലാണ് പൂപ്പല്‍ ബാധയുണ്ടാകുന്നത്.ചര്‍മ്മത്തില്‍ പൂപ്പല്‍ കൂടുമ്പോഴാണ് ചുണങ്ങുണ്ടാകുന്നത്. കൂടുതല്‍ വിയ ര്‍ ക്കുന്നവര്‍ക്ക് ചുണങ്ങ് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് വെള്ളയും കറുപ്പും നിറങ്ങളില്‍ വരാം. ശരീരത്തിലെ മടക്കുള്ള 'ാഗങ്ങളില്‍ കൂടുതലായി നനവ് നില്‍ക്കുമ്പോഴാണ് ചുണങ്ങ് വരിക.ദേഹം മുഴുവനും പടര്‍ന്ന് വികൃതമാകും മുമ്പ് ചികില്‍സ തേടി മരുന്ന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.ഗ ന്ധകം (സള്‍ഫര്‍) പൊടിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ചുണങ്ങ് കൂടി വരികയാ ണെങ്കില്‍ ഗന്ധകം പൊടിച്ച് നാരങ്ങാനീരില്‍ ചേര്‍ത്ത് പുരട്ടണം. ഇത് തുടര്‍ച്ചയായി ചെയ്താല്‍ മാത്രമേ ഫലം കാണുക.ചുണങ്ങിന്റെ ചെറിയപാടുകള്‍ മാറാനായി ഇരുമ്പന്‍ പുളി മുറിച്ച് ആ ഭാഗത്ത് ഉരസിയാല്‍ മതി. ചെറുനാരങ്ങയും നല്ലതാണ്. കൂടാതെ പൊന്‍കാരം ശുദ്ധിചെയ്ത് മോരില്‍ ചാലിച്ച് പുരട്ടാവുന്നതാണ്. ഒപ്പം ആരഗ്വതാരിഷ്ടം, വീഡംഗാ രിഷ്ടം, ഖദിരാരിഷ്ടം, കൈഗോരഗുല്‍ഗുലുഗുളിക തുടങ്ങിയ ആയുര്‍വ്വേദ മരുന്നുകള്‍ വൈദ്യനിര്‍ദേശ പ്രകാരം സേവിക്കുന്നതാണ്. നാല്പാമരവും, ചെക്കിവേരും ഇട്ട് വെന്ത വെള്ളത്തില്‍ കുളിക്കുക. സോപ്പിന് പകരം കടലമാവോ സ്‌നാനചൂര്‍ണ്ണമോ ഉപയോഗിക്കാം.ദേഹശുദ്ദിയില്‍ പ്രത്യേക പരിഗണന കൊടുത്താല്‍ ചര്‍മ്മരോഗങ്ങളില്‍ നിന്നും മാറിനില്ക്കാം.

No comments:

Post a Comment