Latest News

ലഹരി മുക്ത ബോധവല്‍കരണ ക്ലാസ് നടത്തി

പയ്യന്നൂര്‍: എക്‌സൈസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ ലഹരി മുക്ത ബോധവല്‍കരണ ക്ലാസ് നടത്തി. കെ.വി. സത്യനാഥന്‍ ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.വി.വിനോദ്കുമാര്‍ പ്രസംഗിച്ചു. കെ. ശിവപ്രസാദ് സ്വാഗതവും കെ.എ. ഗീത നന്ദിയും പറഞ്ഞു. പി. കമ്മാരപൊതുവാള്‍ ചെയര്‍മാനും കെ.എ. ഗീത കണ്‍വീനറുമായി ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.

No comments:

Post a Comment