Latest News

നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി

പയ്യന്നൂര്‍: ഇന്ത്യയിലാകെ നടപ്പിലാക്കിയിട്ടുള്ള ജി.എസ്.ടിയുടെ അപാകതകള്‍ പഠിച്ച് പരിഹരിക്കുന്നതിന് പകരം കടകളടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരത്തോട് യോജിപ്പില്ലെന്നും നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. വിജയന്‍ അറിയിക്കുന്നു. നാളെ നടക്കുന്ന കടയടപ്പ് സമരത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പങ്കെടുക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.



No comments:

Post a Comment