Latest News

പത്ത് കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച് ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം

കരിവെള്ളൂര്‍: ജനക്ഷേമകരമായ നിരവധി പദ്ധതികളുടെ പ്രഖ്യാപനം നടത്തി കരിവെളളൂര്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു. അവശതയനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ്എന്നീ പഞ്ചായത്തുകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ നേത്ര പരിശോധന, എല്ലാ വീടുകളിലും റിംഗ് കമ്പോസ്റ്റ്, കുട്ടികളുടെ പാര്‍ക്ക് എന്നീ പദ്ധതികളാണ് സ്ഥാനാരോഹണ ചടങ്ങില്‍ പ്രഖ്യാപിച്ചത്. ലയണ്‍സ് മുന്‍ ഗവര്‍ണര്‍ ഐപ് തോമസ് ഉദ്ഘാടനം ചെയ്തു.വി. ഭാര്‍ഗ്ഗവന്‍, രാജീവന്‍ പള്ളിപ്രം, എ.വി സുകുമാരന്‍, ടി.വി. ബാലചന്ദ്രന്‍, കെ.കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.വി. പത്മനാഭന്‍ സ്വാഗതവും എ.വി. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.എ.വി. സുകുമാരന്‍(പ്രസിഡണ്ട്), ടി.വി. ബാലചന്ദ്രന്‍(സെക്രട്ടറി), കെ. അനില്‍കുമാര്‍ (ഖജാന്‍ജി)എന്നിവരാണ് പുതിയ ഭാരവാഹികള്‍.



No comments:

Post a Comment