Latest News

നന്മ' മേഖലാ കണ്‍വെന്‍ഷന്‍ ഞായറാഴ്ച

പയ്യന്നൂര്‍: മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ പയ്യന്നൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ജൂലായ് ഇരുപത്തിമൂന്നിന് ഞായറാഴ്ച രണ്ട് മണിക്ക് ഹോട്ടല്‍ മൈത്രി സല്‍ക്കാര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. വി.ടി.കെ കണ്ടോത്ത് അധ്യക്ഷനായിരിക്കും. ടി.പി.ഭാസ്‌കരപൊതുവാള്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി.പി. രാമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. എം.ടി അന്നൂര്‍ സ്വാഗതവും സുധാകരന്‍ കേളോത്ത് നന്ദിയും പറയും.വൈകുന്നേരം മൂന്നര മണിക്ക് നടക്കുന്ന കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും സംഘടനാറിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി.കെ. ശരത് നിര്‍വ്വഹിക്കും. കെ.യു പവിത്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.കട്ടക്കുളം രാമചന്ദ്രന്‍, സുമിത്ര രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. പാവൂര്‍ ശ്രീകണ്ഠന്‍ നന്ദി പറയും ഭരതനാട്യവും തെയ്യവും ചതുര്‍വിധാഭിനയത്തിലൂടെ ഒരു പഠനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. ലതഇടവലത്തിനെയും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ സി. സന്തോഷിനെയും ചടങ്ങില്‍ അനുമോദിക്കുമെന്ന് എം.ടി അന്നൂര്‍, വി.ടി.കെ. കണ്ടോത്ത്, ഇ.എ.ജി. പയ്യന്നൂര്‍, കുമാര്‍ കണ്ടോത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment