Latest News

പെരുമ്പ ഹജ്ജ് ക്യാമ്പ് നാളെ

പയ്യന്നൂര്‍: പെരുമ്പ ജമാഅത്ത് റിലീഫ് കമ്മിറ്റി നടത്തുന്ന ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നാളെ പെരുമ്പ ലത്വിഫിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
രാവിലെ ഒമ്പത് മണിക്ക് അബ്ദുസമദ് പൂക്കോട്ടൂരും ഉച്ചയ്ക്ക് രണ്ട് മണിക്ക് ചുഴലി മുഹയ്ദ്ദീന്‍ മൗലവിയും ക്ലാസെടുക്കും. മൂന്നുമണി മുതല്‍ സി.ടി. അബ്ദുല്‍ഖാദര്‍ ഹാജിയുടെ നേതൃത്വത്തില്‍ എല്‍.സി.ഡി പ്രദര്‍ശനവും ക്ലാസും നടക്കും.
വൈകുന്നേരം നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കര്‍മ്മങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വിഷ്വല്‍ മീഡിയയുടെ സഹായത്തോടെ നല്‍കുന്നതോടൊപ്പം ഹജ്ജ് ഗൈഡും നല്‍കും.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം ഹജ്ജാജിമാര്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി വിദ്യാലയത്തില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെയും സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുവേ#േണ്ടി ഫെസ്റ്റ് ദുബായ് നിര്‍മ്മിച്ച നമസ്‌കാര ഹാളിന്റെയും ഉദ്ഘാടനവും റിലീഫ് കമ്മിറ്റിയുടെ ഇരുപത്തിനാലാമത് വീടിന്റെ താക്കോല്‍ ദാനവും നടക്കുമെന്ന് എസ്.കെ. ഹംസഹാജി, കെ.ടി. സഹദുള്ള, സി.പി. അബ്ദുള്ള, എസ്. അഷ്‌റഫ്, സി.വി. ജാബിര്‍, സി.ടി. ഖാദര്‍, വി.കെ.പി ഇസ്മായില്‍ എ. മുദീബ്, കെ. ഖലീല്‍, മുഫീദ് എം. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment