Latest News

ജാനകിയെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ്‌റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹമരണം മുന്‍കൂര്‍ ജാമ്യത്തിന് അഭിഭാഷക

പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട. ഉ ദ്യോഗസ്ഥന്‍ പി. ബാലകൃഷ്ണ ന്റെ ദുരൂഹ മരണത്തിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നതായി പോലീസ്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദ്ദേശം.സ്വ ത്തുക്കള്‍ തട്ടിയെടുക്കാ ന്‍ ബാലകൃഷ്ണനെ അപായപ്പെടു ത്തിയ തായി ആരോപണംഉയര്‍ന്ന സാ ഹചര്യത്തിലാണ്‌പോലീസ്അ ന്വേഷണംവ്യാപിപ്പിച്ചിരിക്കുന്നത്. പയ്യന്നൂരിലെ അഭിഭാഷകയു ടെ കോറോത്തെ ബ ന്ധുവായ ജാനകിയുടെ ആ ദ്യഭര്‍ത്താവായ കൈതപ്രത്തെഗോവിന്ദപൊതുവാളിനെ കഴിഞ്ഞദിവസം പോ ലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നാലുവര്‍ഷം മുമ്പ് ഇയാള്‍ നാട്ടില്‍ വന്ന് തിരിച്ചുപോയതായി അന്വേഷണസംഘം കണ്ടെത്തി. ഈ ദാമ്പത്യം മാസങ്ങള്‍ മാത്രമെ നിലനിന്നി രുന്നു  ള്ളൂവെന്നും പിന്നീട് കര്‍ണ്ണാടക കാര്‍ക്കളയില്‍ താമസിക്കുന്ന സഹോദരന്‍ വഴി അവിടെയുള്ള ശ്രീധരന്‍നായരെ ജാനകി വിവാ ഹം ചെയ്യുകയും വര്‍ഷങ്ങളോ ളം അവിടെ താമസിച്ചതായും പോലീസ് കണ്ടെത്തി. പിന്നീട് നടന്ന ഗൂഢാലോചനയില്‍ പയ്യന്നൂരിലെ അഭിഭാഷക ശൈലജ തന്ത്രപൂര്‍വ്വം ബന്ധുവായ ജാനകിയെ കൂടെകൂട്ടുക യും ബാലകൃഷ്ണനുമായി പയ്യന്നൂരിലെ ഒരു ക്ഷേത്രത്തില്‍ വെ ച്ച് വിവാഹം ചെയ്തതായി ക്ഷേ ത്ര ഭാരവാഹികളെ സ്വാധീനിച്ച് രേഖ സമ്പാദിക്കുകയുമായിരുന്നു. വില്ലേജ് ഓഫീസര്‍, ത ഹസില്‍ ദാര്‍ എന്നിവരുടെ ഒത്താശയോ ടെ ബാലകൃഷ്ണന്റെ പിന്തുടര്‍ ച്ചാവകാശം കൈവശപ്പെടു ത്തുകയാ യിരുന്നു. എന്നാല്‍ ബാലകൃഷ്ണന്റെ പിതാവ് ക്യാപ്ടന്‍ ഡോ. കുഞ്ഞമ്പുനായര്‍ മരണപ്പെടുന്നതിന് നാലുവര്‍ഷം മുമ്പെ, പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ എന്ന് 1980ല്‍ ഡിടി.പി ചെയ്തവിവാഹ ക്ഷണക്കത്ത് കണ്ടെത്തിയതോ ടെയാണ് കൂടുതല്‍ കൃത്രിമ രേഖ കള്‍ ചമച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചത്. അതേസമയം ജാനകിയുടെ ആദ്യഭര്‍ത്താവായ കൈതപ്ര ത്തെ ഗോവിന്ദപൊതുവാളെ ക ണ്ടെത്താന്‍ പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയര്‍ പോലീ സ് ഓഫീസര്‍ രാഘവന്‍, സിവി ല്‍ പോലീസ് ഓഫീസര്‍ രഞ്ജി ത്ത് എന്നിവര്‍ കര്‍ണ്ണാടകയിലേക്ക് പുറപ്പെട്ടു. എ.എസ്.ഐ ഗിരീഷിന്റെ നേ തൃത്വത്തിലുള്ള സംഘം മരണപ്പെട്ട ബാലകൃഷ്ണന്റെ ചെന്നൈയിലെ സഹോദരങ്ങളെ കണ്ടെത്താനായി ഇന്ന് പുറപ്പെടും. തിരുവനന്തപുരം പേട്ടയിലെ കോടിക്കണക്കിന് രൂപ വിലവരു ന്ന സ്വത്തുക്കള്‍ വിറ്റിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സംഘം തിരുവനന്തപുരത്തെത്തി. അതേസമയം അഭിഭാഷകയേ യും ഭര്‍ത്താവിനെയും അറസ്റ്റ്‌ചെയ്യാന്‍ പോലീസ് നീക്കമുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പയ്യന്നൂരി ലെ പ്രമുഖ അഭിഭാഷകന്‍ മുഖേ ന മുന്‍കൂര്‍ ജാമ്യത്തിന് ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ കോറോത്തെ ജാനകിയെ മാപ്പുസാക്ഷിയാക്കാനും പോലീസ് നീക്കമുണ്ട്. 

No comments:

Post a Comment