Latest News

കെ.യു കുഞ്ഞികൃഷ്ണ പൊതുവാള്‍ അനുസ്മരണം

അന്നൂര്‍:.പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കണ്ണൂര്‍ജല്ലാ മുന്‍ ഡി.സി.സി പ്രസിഡണ്ടുമായിരുന്ന കെ.യു കുഞ്ഞികൃഷ്ണപൊതുവാളുടെ ചരമ വാര്‍ഷിക ദിനത്തില്‍ അന്നൂര്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയു ടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. അന്നൂര്‍ ജവഹര്‍ ഭവനില്‍ നടന്ന പരിപാടിയില്‍ ഇ. കൃഷ്ണപൊതുവാള്‍ അധ്യക്ഷത വഹിച്ചു. പി. പത്മനാഭന്‍.കെ.ടി. ഹരീഷ, പ. രവി, കെ.പി. ഭാസ്‌കരന്‍, സി.കെ. ദിവാകരന്‍, എ. ജഗദീശന്‍എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും കണ്ണൂര്‍ ഡിസി.സി പ്രസിഡണ്ടും പി.എസ്. സി മുന്‍ അംഗവുമായിരുന്ന കെ.യു കുഞ്ഞികൃഷ്ണപൊതുവാളുടെ ചരമ വാര്‍ഷികദിനമായ ജുലായ് എട്ടിന് ഗ്രാമക്ഷേമസമിതി സംഘടിപ്പിച്ച അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.
വി.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. പൊതുവാള്‍ , കെ.വി.സുരേന്ദ്രന്‍, എ. രാഘവപൊതുവാള്‍, പി. സുകുമാരന്‍ മാസ്റ്റര്‍, കെ.സി. സ്മിത, വി.വി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. പത്മനാഭന്‍ സ്വാഗതവും കെ.ടി. ഹരീഷ് നന്ദിയും പറഞ്ഞു

No comments:

Post a Comment