Latest News

ജെ.സി കുമരപ്പയുടെ സാമ്പത്തിക ചിന്തകള്‍ ഇന്ന് ഏറെ പ്രസക്തം

പയ്യന്നൂര്‍: നല്ലഭൂമി, ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മയുടെ പ്രതിമാസ ജൈവ കര്‍ഷക സംഗമവും ജൈവോല്‍പന്ന ചന്തയും പയ്യന്നൂര്‍ ഗവേ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്നു. സംഗമത്തോടനുബന്ധിച്ച് ജെ.സി. കുമരപ്പയുടെ നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥ എന്ന വിഷയത്തില്‍ സംവാദം നടന്നു.
ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ സണ്ണി പൈക്കട വിഷയമവതരിപ്പിച്ചു. ഗ്രാമ പുനര്‍നിര്‍മ്മാണമെന്ന ഗാന്ധിയന്‍ സ്വപ്നങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ പാകിയത് ജെസി. കുമരപ്പയാണെന്ന് അദ്ദേഹം പറഞ്ഞു. കുമരപ്പയുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മ വാര്‍ഷികദിനത്തില്‍ നിലനില്‍പിന്റെ സമ്പദ് വ്യവസ്ഥ ചര്‍ച്ച ചെയ്യപ്പെടുന്നത് ഏറെ പ്രസക്തമാണെന്നും അവതാരകന്‍ പറഞ്ഞു. വനമിത്ര അവാര്‍ഡ് ജേതാവ് എ.വി. നാരായണനെ ആദരിച്ചു. കുര്യച്ചന്‍ തെരുവം കുന്നേല്‍, എ.വി.നാരായണന്‍, രാജശേഖര വര്‍മ്മ, പി. അവനീന്ദ്രനാഥ്, എം.എം.സുരേഷ്, കെ.സി.ഹരിദാസ്, കെ.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment