Latest News

മീന്‍വണ്ടിയും ലോറിയും കൂട്ടിയിടിച്ച്ഒരാള്‍ മരിച്ചു മൂന്നുപേര്‍ക്ക് ഗുരുതരം

പയ്യന്നൂര്‍: ദേശീയപാതയില്‍ പെ രുമ്പ പാലത്തിന് സമീപം മീന്‍ വ ണ്ടിയും ലോറിയും കൂട്ടിയിടിച്ച് ഒരാല്‍ മരിച്ചു. മീന്‍വണ്ടിയിലെ ഡ്രൈവര്‍ തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂ ര്‍കോണത്തെ അഹമ്മദ്ഖാന്റെ മക ന്‍ പനയറക്കുഴി ഷാനവാസാ (34)ണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെപെരുമ്പ പാലം കഴി ഞ്ഞാ ണ് അപകടം.ഇരുവാഹനത്തിലുമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
മീന്‍വണ്ടിയിലുണ്ടായിരുന്ന വിഴിഞ്ഞം പുല്ലൂര്‍കോണത്തെ ആലുനിന്നവിളവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ റിയാസ് (30), മരം കയറ്റി പോവുകയായിരുന്ന ലോ റിയിലെ ഡ്രൈവര്‍ മംഗലാപുരം ഗ്വാളിഘട്ടിലെ അബ്ദുട്ടിയുടെ മകന്‍ ഷെരീഫ്(30), ഫാസിലി ന്റെ മകന്‍ സിറാജ് (20)എന്നിവര്‍ ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീ വ്രപരിചരണ വിഭാഗത്തില്‍ പ്ര വേശിപ്പിച്ചു.
കര്‍ണ്ണാടക കുന്താപുരത്ത് നിന്നും മരം കയറ്റി മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കെ.എല്‍. 10-എ.പി.34 നമ്പര്‍ ലോറി മത്സ്യവുമായി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍.20-എഫ്. 8202നമ്പര്‍ പി ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മീന്‍വണ്ടിയിലെ ഡ്രൈവര്‍ ഷാനവാസ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. തളിപ്പറമ്പിലെ സ്വ കാര്യ ആശുപത്രിയിലെ ആംബുലന്‍സാണ് പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ മീന്‍വണ്ടി പൂര്‍ണ്ണമായും തകര്‍ന്നു.ദേശീയപാതയില്‍മ ണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. അപകട വിവരമറിഞ്ഞ് പ യ്യന്നൂര്‍എസ്.ഐകെ.കെ.അ ശോകനുംസംഘവും സ്ഥലത്തെത്തി.

No comments:

Post a Comment