Latest News

വാഹനാപകടം: ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

പയ്യന്നൂര്‍: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതരമയി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ രാമന്തളി കുന്നത്തെരുവിലെ പരേതനായ ചിരുകണ്ഠന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.വി. സുരേന്ദ്ര(52)നാണ് ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഇരുപത്തിയേഴിന് രാത്രി എ ട്ടരമണിയോടെപുന്നക്കടവ് പാലത്തിന് സമീപം വെച്ച് സുരേന്ദ്രന്‍ ഓടിച്ച കെ.എല്‍. 59-ജി. 8608നമ്പര്‍ ഓട്ടോറിക്ഷയും കെ.എല്‍. 59-എല്‍. 6927നമ്പര്‍ ബൈ ക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഷീബയാണ് ഭാര്യ. അഞ്ചുവയസ്സുള്ള ആഷ്മിന്‍ ഏക മകളാണ്. സഹോദരങ്ങള്‍: ശ്യാമള, ഗിരിജ, ഷൈലജ, അനില്‍കുമാര്‍, അജിത, അനീഷ്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment