Latest News

സ്വാതന്ത്ര്യ സമര സേനാനി കോരന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യന്നൂര്‍: സ്വാതന്ത്ര്യ സമര സേ നാനിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ രാമന്തളി കാരന്താ ട്ടെ എന്‍.വി. കോരന്‍ മാസ്റ്റര്‍ (104) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. ഭാര്യ. മുട്ടില്‍ മാധവി അമ്മ. മക്കള്‍: ജാനകി, ശങ്കരന്‍ കുട്ടി, സുധാകരന്‍, ഗിരിജ. മരുമക്കള്‍: സുമ സുധാകരന്‍(പയ്യന്നൂര്‍ ടൗണ്‍ ബാങ്ക്), എം.ടി. ജനാര്‍ദ്ദനന്‍(റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍), പരേതനായ മുകുന്ദന്‍. വിവിധ മേഖല കളില്‍ കോര ന്‍മാസ്റ്റ റുടെ സജീവ സാന്നിധ്യം എക്കാലത്തു മുണ്ടായിരുന്നു. ദേശീയ പ്രസ്ഥാന പ്രക്ഷോഭ കാലത്ത് കുന്നരു-കുഞ്ഞിമംഗലം കള്ളുഷാപ്പ് പിക്കറ്റ് സമരത്തിലും ഭഗത് സിംഗിനെ തൂക്കിലേറ്റിയ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാ ര്‍ക്കെതിരെ കുഞ്ഞിമംഗലത്തെ സ്‌കൂളില്‍ നിന്നും റെയില്‍ വെ സ്റ്റേഷനിലേക്ക് നയിച്ച ജാഥയില്‍ മുന്‍നിര പോരാളിയായിരുന്നു. ബ്രിട്ടീഷുകാരുടെ വാര്‍ത്താ വിനിമയ സംവിധാനം തകര്‍ത്തതിന്റെ പേരില്‍ ഏറെക്കാലം ഒളിവില്‍ കഴിയേണ്ടതായും വന്നിട്ടുണ്ട് . 1964ല്‍ രാമന്തളി ഹൈസ്‌കൂള്‍ രൂപീകരണ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായും 1966ല്‍ എറണാകുളത്തുവെച്ച് നടന്ന എ.ഐ.സി. സി സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രകലയായ പൂരക്കളിയുടെ സം സ്ഥാനതല കമ്മിറ്റി, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവ ര്‍ത്തിച്ചിരുന്നു. ഉളിയത്തുകടവ്, പൂച്ചാല്‍, പു റംകര എന്നിവിടങ്ങളില്‍ നടന്ന ഉപ്പുസത്യാഗ്രഹങ്ങില്‍ പങ്കെടുത്തിരുന്നു. ഏറെക്കാലം കുന്നരു സ്‌കൂള്‍ അധ്യാപകനായും ജോ ലി ചെയ്തിരുന്നു.പൊതുദര്‍ശനത്തിനായി ഉച്ചയോടെ ഗാന്ധിപാര്‍ക്കിലും രാമന്തളി സെന്‍ട്രലിലും കുന്നരു കാ രന്താട്ടും വെച്ച ശേഷം കാരന്താ ട്ടെ പൊതുശ്മശാനത്തില്‍ വൈ കുന്നേരം നാല് മണിയോടെ സം സ്‌കാരം നടക്കും. എന്‍.വി കോരന്‍മാസ്റ്ററുടെ നിര്യാണ വാര്‍ത്തയറിഞ്ഞ് നിരവധി രാഷ്ട്രീയ -സാമൂഹ്യ പ്രവ ര്‍ത്തകര്‍ പയ്യന്നൂരിലെത്തി. എം.പി മാരായ എം.കെ രാ ഘവന്‍, കെ.സി. വേണുഗോപാല്‍, പി.കരുണാകരന്‍ , സി.കൃഷ്ണന്‍ എം.എല്‍.എ, കോ ണ്‍ ഗ്രസ്സ് നേതാക്കളായ കെ. സുധാകരന്‍, ഡി.സി.സി പ്രസിഡണ്ട് സ തീശന്‍ പാച്ചേനി, ടി.ഐ മധുസൂദനന്‍, കോ ണ്‍ഗ്രസ്സ് ബ്ലോക്ക് പ്ര സിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ്, മണ്ഡലം പ്രസിഡണ്ട് കെ. ജയരാജ്, വി.എന്‍.എരിപുരം, എം. നാരായണന്‍ കുട്ടി, എ.പി.നാരായണന്‍, അഡ്വ. ഷാഹുല്‍ഹമീദ്, എം.കെ. രാജന്‍, എന്നിവര്‍ അ നുശോചിച്ചു,

No comments:

Post a Comment