Latest News

റിട്ട: ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം കൃത്രിമ രേഖകള്‍ കണ്ടെത്തിയെന്ന് അന്വേഷണം ഊര്‍ജ്ജിതം

പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണത്തില്‍ കേസന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം വിവിധ ഘട്ടങ്ങളിലായി കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ പിന്തുടര്‍ച്ചാവകാശത്തിന് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചു തുടങ്ങി. ഇതിനായി വില്ലേജ് ഓഫീസിലും പയ്യന്നൂരില്‍ വെച്ച് വിവാഹം നടന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച ക്ഷേത്രത്തിലും എത്തി പ രിശോധന നടത്തി. 
റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ പി. ബാലകൃഷ്ണനെ തിരുവനന്തപുരത്ത് നിന്നും കൂട്ടിക്കൊണ്ടുവരുന്ന യാത്രാമധ്യേ കൊടുങ്ങല്ലൂരില്‍ വെച്ച് മരണപ്പെട്ടുവെന്ന കാര്യത്തിലും ദുരൂഹത നിലില്‍ക്കുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.കേസില്‍ പ്രതിപട്ടികയിലുള്ളവര്‍ കൃത്രിമ രേഖ ചമച്ചാണ് മരണപ്പെട്ടയാളുടെ സ്വത്ത് വകകള്‍ തട്ടിയെടുത്തതെന്ന് അന്വേഷണ സംഘത്തിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ സൂചനകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment