Latest News

പ്രേമഹരോഗ ക്ലിനിക് തുടങ്ങി

പയ്യന്നൂര്‍: കണ്ടോത്ത് ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ സൗജന്യ പ്രമേഹ രോഗ ചികിത്സക്കുള്ള ജീവനി സ്‌പെഷ്യാലിറ്റി ക്ലിനിക് തുടങ്ങി.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി, സ്ഥിരം സമിതി ചെയര്‍മാന്‍ എം. സഞ്ജീവന്‍ , ഇ. ഭാസ്‌കരന്‍, കെ.കെ. ഗംഗാധരന്‍,പി. രാഘവ ന്‍, കെ.പി. ജനാര്‍ദ്ദനന്‍, ഡ. കെ. മോഹന്‍രാമദാസ്, പ്രൊഫ. ടി. വി. കമലാക്ഷന്‍, ഡോ. ഇ.കെ. മല്ലിക എന്നിവര്‍ സംസാരിച്ചു. മുപ്പത്തിയഞ്ചിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ ക്കായി സൗജന്യ ഷുഗര്‍ പരിശധനയും മരുന്ന് വിതരണവും നടത്തുന്ന പദ്ധതിയാണ് തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേര്‍ക്കാണ് പദ്ധതിയിലടൂ#െ പ്രത്യേക ചികിത്സ ലഭിക്കുക,. ജില്ലയില്‍ കണ്ടോത്ത് ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

No comments:

Post a Comment