Latest News

ദേശീയപാതയുടെ ഉയരക്കൂടുതല്‍ അപകടമുണ്ടാക്കുന്നു

കരിവെള്ളൂര്‍: ഓണക്കുന്ന് മുതല്‍ പാലത്തര വരെയുള്ള ദേശീയരപാതയുടെ ഉയരക്കൂടുതല്‍ അപകടമുണ്ടാക്കുന്നു. മിക്ക സ്ഥലങ്ങളിലും ഒരടിയോളം ഉയരത്തിലാണ് റോഡുള്ളത്. ചെറുവാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. മറിഞ്ഞുവീഴുന്നതും സാധാരണമാണ്. നിരവധി വാഹന അപകടങ്ങള്‍ നടന്ന സ്ഥലമായ പെരളം റോഡ് ദേശീയപാതയോട് ചേരുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഉയര വ്യത്യാസമുള്ളത്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ദേശീയപാതയുടെ ഇരുഭാഗത്തും ഉയര്‍ത്തണമെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.കരിവെള്ളൂര്‍ ബസാറിലും രണ്ടുമാസം മുമ്പുവരെ ഇതുതന്നെയായിരുന്നു അവസ്ഥ. 

No comments:

Post a Comment