Latest News

ഉദ്ഘാടനം നാളെ

പയ്യന്നൂര്‍:ശ്രീശങ്കരാചാര്യ സംസ് കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തില്‍ പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച തു കകൊണ്ട് ലൈബ്രറി ബില്‍ഡിംഗിന്റെ മുകളില്‍ നിര്‍മ്മിച്ച റീഡിം ഗ് ഹാളിന്റെയും ടി.വി. രാജേഷ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച തുക കൊണ്ട് അക്കാദമിക് ബില്‍ ഡിംഗില്‍ ഒരുക്കിയ സ്ത്രീ സൗ ഹൃദ മുറികളുടെയും ഉദ്ഘാടനം നാളെ നടക്കും
ഉച്ചയ്ക്ക് രണ്ടര മണിക്ക് ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ടി.പി. ര വീന്ദ്രന്റെ അധ്യക്ഷതയില്‍ യഥാക്രമം പി. കരുണാകരന്‍ എം.പിയും ടി.വി രാജേഷ് എം.എല്‍.എ യും ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജന്‍ പി.കെ. മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമന്‍, സിണ്ടിക്കേറ്റ് മെമ്പര്‍ പ്രൊഫ. തോമസ് കെ. ജോബ്, വാര്‍ഡ് മെ മ്പര്‍ റീന എ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗണേശ ന്‍ കെ, വിനയ നാരായണന്‍, പി.കെ. യജ്ഞന്‍ നമ്പൂതിരി, സ്റ്റാഫ് അഡൈ്വസര്‍ ഡോ. പി.ഐ ദേവരാഡ് എന്നിവര്‍ ആശംസകള്‍ നേ ര്‍ന്ന് സംസാരിക്കും. ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍ സ്വാഗതവും കാമ്പസ് യൂനിയന്‍ ചെയര്‍മാന്‍ ജിതിന്‍പി. നന്ദിയും പറയും. 

No comments:

Post a Comment