Latest News

പഴയങ്ങാടിയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് എണ്‍പതോളം പേര്‍ക്ക് പരുക്ക്


പഴയങ്ങാടി: അമിതവേഗതയില്‍ വന്ന സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരായ എണ്‍പതോ ളം പേര്‍ക്ക് പരുക്ക്. ഇന്ന് രാ വി ലെ എട്ട് മണിയോടെ പഴയങ്ങാടി ബസ് സ്റ്റാന്റിന് സ മീപത്തായിരു ന്നു അപകടം. തളിപ്പറമ്പില്‍ നിന്നും പുതിയങ്ങാടിയിലേക്ക് പോവുകയായിരുന്ന കെ.എല്‍. 59-9953നമ്പര്‍ സ്വകാര്യബസ്സും പഴയങ്ങാടി മുട്ടം താഴെവരെ പോകുന്ന കെ.എല്‍. 13- ആര്‍. 729 നമ്പര്‍ സ്വകാര്യബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരുക്കേറ്റ പു തിയങ്ങാടിയിലെ ഇര്‍ഫാന്‍ (12), സൗദ പട്ടുവം(25), കെ.ജി. കുട്ടി പുതിയങ്ങാടി, നെരുവമ്പ്രത്തെ ദൃശ്യ(23) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊട്ടിലയിലെ കിര ണ്‍ (30), നെരുവമ്പ്രത്തെ നിഷാന്‍, ഷംഷാദ് കുപ്പം, അഭിനനാന്‍ തളിപ്പറമ്പ്, ജസീം തൃക്കരിപ്പൂര്‍, മുഹമ്മദ് സാഹിര്‍ പുതിയങ്ങാടി, മുഷറഫ് കുപ്പം, രാഘവന്‍ചെറിയ അ രീക്കാമല, മുസ്തഫ പാലക്കോട്, ബാലകൃഷ്ണന്‍ നരിക്കോട്, സുഹാനത്ത് തളിപ്പറമ്പ്, ഷംന ശ്രീകണ്ഠാപുരം, റസീന ശ്രീകണ്ഠാപുരം , അസ്‌ന വെങ്ങര, ഏ ഴോം സ്വദേശികളായ താഹിറ, ശ്യാമള, ആശ, രമണി, കാര്‍ത്യായനി, ലിസി പരിയാരം, പാര്‍വ്വതി നരിക്കോട്, അസ്മ അടിപ്പാലം തുടങ്ങിയവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും കൊ ട്ട ിലയിലെ സുലേഖയെ(42) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടം വരുത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം വന്‍ദുരന്തമൊഴിവാക്കി.

No comments:

Post a Comment