Latest News

ചേമ്പര്‍ പ്രതിഷേധിച്ചു

പയ്യന്നൂര്‍: ചില സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഏജന്‍സിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സി.ഐ.ടി.യു സെക്യൂരിറ്റി എപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ചേമ്പര്‍ ഹാളില്‍ ധര്‍ണ്ണ നടത്തിയ സംഭവത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് യോഗം ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.
ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാപാരികളെ വിളിച്ചുചേര്‍ത്തപ്പോള്‍ അവര്‍ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാര്‍ക്കു ഏജന്‍സി ഉടമയാണ് വേതനം നല്‍കുന്നത് എന്നാണ്. വ്യാപാരികള്‍ ഏജന്‍സികള്‍ മുഖേന നേരിട്ടാണ് കാശ് നല്‍കുന്നത്. സെക്യൂരിറ്റി ഏജന്‍സിയുടെ കീഴിലുള്ള ജീവനക്കാര്‍ ഏജന്‍സിയുടെ ഓഫീസില്‍ സമരം ചെയ്യാതെ ചേമ്പറിന്റെ ഓഫീസിന് മുന്നില്‍ സമരം നടത്തിയ നടപടിയില്‍ പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി. ചേമ്പറിന്റെ ചരിത്രത്തില്‍ ഇതുവരെ ആരും ചെയ്യാത്തതാണ് ഈ അനധികൃത സമരമെന്നും യോഗം കുറ്റപ്പെടുത്തി. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അധ്യക്ഷനായിരുന്നു

No comments:

Post a Comment