Latest News

പ്രതിഭാ സംഗമം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്‌കന്ദദാസ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പയ്യന്നൂര്‍ മയൂര ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രസിഡണ്ട് വി.ടി.വി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായിരിക്കും. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.#െ.പി. ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഗവ. വനിതാ കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. കെ. കെ. സോമശേഖരന്‍, പെരിങ്ങോം ഗവ. കോളേജ് അസി. പ്രൊഫസര്‍ വിനോദ് കുമാര്‍ കെവി, പയ്യന്നൂര്‍ കോളേജ് അസി. പ്രൊഫസര്‍ മഞ്ജു.ആര്‍.നാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ടി.എ രാജീവന്‍ സ്വാഗതവും എം. വിമല നന്ദിയും പറയും. 

No comments:

Post a Comment