Latest News

ഒരു വര്‍ഷം മുമ്പ് കാണാതായ രാമന്തളി സ്വദേശിനിയെ കണ്ടെത്തി

പയ്യന്നൂര്‍: ഒരു വര്‍ഷം മുമ്പ് കാ ണാതായരാമന്തളി സ്വദേശിനി യെ കാമുകനോടൊപ്പം കണ്ടെ ത്തി കോടതിയില്‍ ഹാജരാക്കി. നീലേശ്വരം ബങ്കളം പള്ള ത്തു വയലില്‍ നിന്നും കാണാതായ ധ നൂപിനെയും രാമന്തളി സ്വദേ ശി നി ഉഷയെ(44)യുമാണ് ഷൊര്‍ ണ്ണൂരില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനേഴിനാണ് ധനൂപിനെ കാ ണാ തായത്. തുടര്‍ന്ന് മാതാവ് സു ലോചനയുടെ പരാതിയില്‍ നീ ലേശ്വരം പോലീസ് നടത്തിയ അ ന്വേഷണത്തില്‍ ഒരു വര്‍ഷ ത്തി നുശേഷം ധനൂപിനെ ഷൊര്‍ ണൂ രില്‍ വെച്ച് കാമുകിക്കൊപ്പം പോ ലീസ് കണ്ടെത്തുകയായി രുന്നു. നാടുവിട്ട ഇരുവരും മാസങ്ങ ളാ യി ആന്ധ്രയിലെ വിജയവാഡ യില്‍ താമസിച്ച് ഇവിടെയുള്ള ഒ രു ചൈനീ സ് ഹോട്ടലില്‍ ജോ ലി ചെയ്തുവരികയായിരുന്നു. അതേസമയം രാമന്തളി സ്വദേശിനിയായ ഉഷയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പയ്യന്നൂര്‍ പോലീസിലും പരാതി നല്‍ കിയിരുന്നു.രണ്ട്പരാതിയുടെ യും അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ്ഇരുവരെയുംഷൊര്‍ണ്ണൂരി ല്‍വെച്ച്കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ധനൂപിനെ ഹൊസ് ദുര്‍ഗ് കോടതിയിലും ഉഷയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാ തിയില്‍ പയ്യന്നൂര്‍ പോലീസ് കേ സ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പയ്യ ന്നൂര്‍ കോടതിയിലും ഹാജരാ ക്കുകയായിരുന്നു. കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടര്‍ന്ന് കാമുകന്‍ മാതാവിനെയും മുത്തശ്ശിയെയും ഉപേക്ഷിച്ച് കാമുകിയുടെ അടുത്തേക്കും കാമുകി ഇരുപത്തിയഞ്ച് കാരനായ മകനെയും കു ടുംബത്തെയും ഉപേക്ഷിച്ച് കാ മുകനൊപ്പവും പോയി.



No comments:

Post a Comment