Latest News

റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹമരണംസീനിയര്‍ അഭിഭാഷകനെ ചോദ്യം ചെയ്തു

പയ്യന്നൂര്‍: റിട്ടയേര്‍ഡ് ഉദ്യോഗസ്ഥ ന്‍ തൃച്ഛംബരത്തെ പി. ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിന് പി ന്നിലും, സ്വത്ത് കൈക്കലാക്കുന്നതിനുവേണ്ടിയും കൃത്രിമ രേഖകള്‍ ചമച്ചുവെന്നപരാതിയില്‍ കേ സന്വേഷണം പോലീസ് ഊര്‍ ജ്ജിതമാക്കി. കേസില്‍ പ്രതിയായ അഭിഭാഷകയുടെ സീനിയര്‍ അഭിഭാഷക നെ ഇന്ന് രാവിലെ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന്റെ നേ തൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തു.അഭിഭാഷകനില്‍ നിന്നും പ്രതിപ്പട്ടികയിലുള്ള അഭിഭാഷകയുടെ വിശദ വിവരങ്ങള്‍ പോലീ സ് ചോദിച്ചറിഞ്ഞു. അതേസമയം 2011മുതല്‍ ബാ ലകൃഷ്ണന്റെ പിന്തുടര്‍ച്ചവകാശിയായി കുടുംബപെന്‍ഷന്‍ വാങ്ങി ക്കുന്ന കോറോത്തെ ജാനകി, പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും കൈ പ്പറ്റുന്ന പെന്‍ഷന്‍തടയാനുള്ള നീ ക്കം പോലീസ് ആരംഭിച്ചു. 1984 ഏപ്രില്‍ ഇരുപത്തിയേഴിന് ജാനകിയും ബാലകൃഷ്ണനും തമ്മില്‍ പയ്യന്നൂരിലെ ഒരു ക്ഷേത്രത്തി ല്‍ വെച്ച് വിവാഹം ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ ഓഫീസുകളില്‍ കേസ് സംബന്ധിച്ച ഫയലുകളില്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണ്. പ്ര തിപ്പട്ടികയിലുള്ളവര്‍ വി വിധ ആവശ്യങ്ങള്‍ക്കായി കഴി ഞ്ഞ ദിവസംഹാജരാക്കി യ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേ ഖരിച്ച ശേഷം മാത്രമേ പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുകയുള്ളുവെന്നാ ണ് പോലീസ് നല്‍കുന്ന സൂചന.

No comments:

Post a Comment