Latest News

നിര്‍മ്മാണത്തൊഴിലാളിയുടെ പണവും മൊബൈലും തട്ടിയെടുത്ത മൂന്നംഗസംഘം അറസ്റ്റില്‍

പയ്യന്നൂര്‍:ഇന്റര്‍ ലോക്ക് തൊഴിലാളിയെ ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ കൗമാരക്കാരനുള്‍പ്പെടെ മൂന്നുപേരെപോലീസ് അറസ്റ്റ് ചെയ്തു. വെങ്ങര വാടക ക്വാര്‍ട്ടേഴ്‌സി ല്‍ താമസിക്കുന്ന ആഷിഖ് (19), പുതിയങ്ങാടിയിലെ പാലക്കോടന്‍ ഹനീഫ(21),പുതിയങ്ങാടി ചൂട്ടാട് ബീച്ചിന് സമീപത്തെ കൗമാരക്കാരന്‍ എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ. യും സംഘവും അറസ്റ്റ് ചെയ്തത്. വെല്‍ഡിംഗ് ഇന്റര്‍ലോക്ക് പ്രവര്‍ത്തി നടത്തുന്ന വളപട്ടണം ചിറക്കല്‍ സ്വദേശിയായ കെ.വി. സുരേന്ദ്രനെപ്രലോഭിപ്പിച്ച് പഴയങ്ങാടിയിലെ ലോഡ്ജില്‍ കൊണ്ടുപോയി മദ്യപിച്ച ശേഷം ഭീഷണിപ്പെടുത്തുകയും അയ്യായിരം രൂപയും 15,000 രൂപ വിലപിടിപ്പുള്ള മൊബൈല്‍ ഫോ ണും മറ്റ് രേഖകളും കൈക്കലാക്കിയശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആഷിഖും ഹനീഫയും മോ ഷണക്കേസില്‍ മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.



No comments:

Post a Comment