Latest News

ഗാന്ധിപാര്‍ക്ക് കൈമാറ്റ നീക്കം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: ഗാന്ധിപാര്‍ക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കളായ എ.പി. നാരായണന്‍, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, കെ.കെ. ഫല്‍ഗുനന്‍,പി.പി. ദാമോദരന്‍ എന്നിവര്‍ നഗരസഭാ ചെയര്‍മാന് നിവേദനം നല്‍കി.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ടാം ബദ്ദോളി എന്നറിയപ്പെടുന്ന പയ്യന്നൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കണ്ണോത്ത് കുഞ്ഞിരാമന്‍നായര്‍ ചെയര്‍മാനായി രൂപീകൃതമായ ഗാന്ധിസ്മാരക ട്രസ്റ്റിന്റെ വകയായി ഗാന്ധിസ്മരണ നിലനിര്‍ത്തുന്ന, പയ്യന്നൂര്‍ പഞ്ചായത്ത് ആയിരുന്നപ്പോള്‍ ഗാന്ധിജിയുടെ നാമധേയത്തില്‍ ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി സൗജന്യമായി വിട്ടുനല്‍കിയതാണ് ഇപ്പോളത്തെ ഗാന്ധിപാര്‍ക്ക്.സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും രാഷ്ട്രപിതാവിന്റെയും സ്മരണയ്ക്ക് ദേശസ്‌നേഹികളായ പൂര്‍വ്വസൂരികളുടെ ശ്രമഫലമായി നീക്കിവെയ്ക്കപ്പെട്ട സ്ഥലവും അതില്‍ പിന്നീട് നിര്‍മ്മിക്കപ്പെട്ട ഗാന്ധിപാര്‍ക്കും അനുബന്ധ കെട്ടിടങ്ങളുമെല്ലാം ഗാ ന്ധിസ്മരണയും ചരിത്രസ്മൃതിയും നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തിനുമാത്രമുള്ളതാണ്. ഈ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് ഈ പാര്‍ക്ക്‌കേരളലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍ കുന്നത് തെറ്റായ കീഴ് വഴക്കമാണെന്ന് നിവേദനത്തില്‍ചൂണ്ടിക്കാട്ടി.

No comments:

Post a Comment