Latest News

വായനാപക്ഷാചരണം സമാപനം നാളെ

പയ്യന്നൂര്‍: കേരള വിദ്യാഭ്യാസ വ കുപ്പ്, ലൈബ്രറി കൗണ്‍സില്‍, കാന്‍ഫെഡ് എന്നിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ പത്തൊമ്പത് മുതല്‍ ആരംഭിച്ച വായനാപക്ഷാചരണത്തിന്റെ തളിപ്പറമ്പ് താലൂ ക്ക് തല സമാപനം നാളെ വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും.
വൈക്കത്ത് നാരായണന്‍ മാ സ്റ്ററുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. ജി.ഡി.മാസ്റ്റര്‍, എ.ഇ.ഒ രവീന്ദ്രന്‍ കാവിലെവളപ്പില്‍, ടി.പി. കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍, ബി.പി.ഒ.ലക്ഷ്ണ ന്‍ എ, ഹെഡ്മാസ്റ്റര്‍ ടി.എസ്. രാ മചന്ദ്രന്‍ മാസ്റ്റര്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.ശിവകുമാര്‍ സ്വാഗതവും വി. പി. സുകുമാരന്‍നന്ദിയും പറയും.

No comments:

Post a Comment