Latest News

ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്

കരിവെള്ളൂര്‍: പലിയോരി പൊതുജന വായനശാലാ ഹാളില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. എം. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജീവിത ശൈലീരോഗങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. പവിത്രന്‍ ക്ലാസെടുത്തു. കെ. രാജേഷ്, പി.വി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment