Latest News

വിവരാവകാശം: വിരുദ്ധ മറുപടി നല്‍കിയെന്ന് പരാതി

പയ്യന്നൂര്‍: 2005 ലെ വിവരാവകാശ നിയമപ്രകാരം അപൂര്‍ണമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ മറുപടി കൊടുക്കരുത് എന്നുള്ളപ്പോള്‍ അത്തരത്തില്‍ മറപടി കൊടുത്ത പി.ഡബ്ല്യു.ഡി അസി. ഇന്‍ജിനീയര്‍ ക്കെതിരെ മുഖ്യ വിവരാവകാശ ഓഫീസര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കി.
പെരുമ്പയില്‍ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ടും പെരുമ്പ പാലത്തിനടുത്തുള്ള ഹൈവേഭൂമിയില്‍ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റ ത്തെ കുറിച്ചും മലബാര്‍ പരിസ്ഥിതി സമിതി കൊടു ത്ത കത്തിനാണ് പി.ഡബ്ല്യു.ഡി ഹൈവേ വിഭാഗം പയ്യന്നൂര്‍ അസി. ഇന്‍ജിനിയര്‍ ചട്ടവിരുദ്ധമുപടി നല്‍കിയത്.
പെരുമ്പ പാലത്തിനടുത്ത് ദേശീയപാതയുടെ ഭൂമിയും സ്വകാര്യ ഭൂമിയും തമ്മിലുള്ള അതിര്‍ത്തി സം ബന്ധിച്ച് ആവശ്യപ്പെട്ട മൂന്നു രേഖകള്‍ക്കാണ് ഒറ്റവാക്കില്‍, ലറ്റര്‍ ചീ.അഋ/ചഒ /ജചഞ /ഞഠക 2017182172017 പ്രകാരം 'ലഭ്യമല്ല.' എന്ന മറുപടി തന്നത്. ഇത് ചട്ടവിരുദ്ധ മാണ്. ലഭ്യമല്ലെങ്കില്‍ ഇന്ന കാരണം കൊണ്ട് ലഭ്യമല്ല എന്ന കാരണം വ്യക്തമാക്കുന്ന രേഖയോ വിവരശേഖരണത്തിനായ് സംബന്ധിക്കുന്ന വകുപ്പിന് അയച്ചിട്ടുണ്ടെന്നോ ആണ് ചട്ടപ്രകാരമുള്ള മറപടി വേണ്ടത്.
മരംമുറി വിഷയത്തിലും ഇതേ മറുപടിയാണ് നല്‍കിയത്.2013 ലെ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാ രം മരം മുറിക്കാന്‍ അനുമതി വേണ്ട എന്നാണ് വിവ രാവകാശ മുപടി. ഇത്തരത്തില്‍ അനുമതി വേണ്ട എന്ന ഒരുത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് 2013 ല്‍ പുറത്തിറക്കിയിട്ടില്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കലക്ടറേറ്റില്‍ നിന്നുള്ള ദുരന്തനിവാരണ സെല്ലിന്റെ ഏറ്റവും പുതിയ ഉഇജഏ /ച0/2524/2017 ഉത്തരവിലും മരം മുറിക്കു മുമ്പുള്ള എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന് വ്യക്തമെണ്. പൗരന്റെ അറിയാനുള്ള അവകാശത്തെ പരിഹസിക്കുന്നതും തെറ്റായതുമായ വിവരങ്ങള്‍ തന്ന പി.ഡബ്ല്യു.ഡിപയ്യന്നൂര്‍ എ.ഇ ക്കെതിരെ നിയമപരമായ നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു

No comments:

Post a Comment