Latest News

പുതിയ മദ്യനയം: ബാറുകളില്‍ അനധികൃത മദ്യമൊഴുകുന്നു-കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി തുറന്ന ബാറുകളില്‍ എക്‌സൈസ് നിയമങ്ങളും മറ്റും കാറ്റില്‍പറത്തികൊണ്ട് അനധികൃത മദ്യമൊഴുക്കുന്നതായി പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. ജയരാജ് എക്‌സൈസ് മന്ത്രിക്ക് അയച്ച പരാതിയില്‍ ബോധിപ്പിച്ചു.
ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ പദവിയില്‍ മദ്യവില്‍പന നടത്തുവാനുള്ള അനുമതി വാങ്ങിയശേഷം ചില ഉദ്യോഗസ്ഥരെയും മറ്റും കൂട്ടുപിടിച്ചുകൊണ്ട് ഈ സ്ഥാപനങ്ങളില്‍ നടത്തുന്ന അനധികൃത മദ്യവില്‍പനയും ബാറുകള്‍ മാഫിയാ കേന്ദ്രങ്ങളാക്കി മാറ്റുവാനുമുള്ള ശ്രമങ്ങളും പയ്യന്നൂരിന്റെ പൈതൃകം തകര്‍ക്കുമെന്നും അനധികൃതമായുള്ള മദ്യക്കച്ചവടവും ഇതുമായി ബന്ധപ്പെട്ടുള്ള കൗണ്ടറുകളും അടിയന്തിരമായി അടച്ചുപൂട്ടിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ബാറുകള്‍ക്ക് മുന്നിലും എക്‌സൈസ് ഓഫീസിനുമുന്നിലും ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

No comments:

Post a Comment