Latest News

കൃഷ്ണദാസ് കേരളത്തില്‍ കടക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേര ളത്തില്‍ കടക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജിഷ്ണു പ്ര ണോയ് കേസിലും ഷഹീര്‍ ഷൗക്കത്തലി എന്ന വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. രണ്ടു കേസിലും പ്രതിയായ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി ജാമ്യം അ നുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്. വളരെ ഗൗരവമേറിയ കേസാണിതെന്നും കൃ ഷ്ണദാസിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും കേസ് സി ബി ഐക്ക് വിട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

No comments:

Post a Comment