Latest News

മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച് യുവതി നാടുവിട്ടു

ചീമേനി: കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം ഭര്‍തൃഗൃഹത്തിലേക്ക് പറഞ്ഞുവിട്ട് യുവതി കത്തെഴുതിവെച്ച ശേഷം നാടുവിട്ടു.
ചീമേനി കാനത്തുംപൊയിയിലെ ഇരുപത്തിനാലുകാരിയാ ണ് മൂന്നുവയസ്സുള്ള മകനെ മാ താവിനോടൊപ്പം പയ്യന്നൂര്‍ കോ റോത്തെ ഭര്‍തൃഗൃഹത്തിലേക്ക് അയച്ചശേഷം ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വീടുവിട്ടിറങ്ങിയത്. കുഞ്ഞിനെ കോറോത്തെ വീട്ടിലാക്കിയ ശേഷം തിരിച്ചുവന്ന മാതാവ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ യുവതി വീട്ടില്‍ എഴുതിവെച്ച കത്ത് ശ്രദ്ധയില്‍ പെട്ട തിനെ തുടര്‍ന്ന് മാതാവ് ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം യുവതി മ റ്റൊരു യുവാവിനോടൊപ്പം നാടുവിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


No comments:

Post a Comment