Latest News

കോറോത്തെ അക്രമം: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: സി.പി.എം-ബി.ജെപിസംഘര്‍ഷത്തിനിടെ പയ്യന്നൂര്‍ കോറോത്ത് ബി.ജെ.പി മണ്ഡലം ഭാരവാഹി പനക്കീല്‍ ബാലകൃഷ ്ണന്റെ വീട് ആക്രമിച്ച് തക ര്‍ ക്കു കയും വാഹനങ്ങള്‍ കത്തിക്കുകയുംചെയ്ത കേസില്‍ നാല് സി. പി.എം പ്രവര്‍ത്തകര്‍ അറസ്റ്റി ല്‍. സി.പി.എം പ്രവര്‍ത്തകരായ കോറോത്തെ എം. റോഷിത്(30), ടി. വിപിന്‍(28), എ.പി. രതീഷ് (33),കോറോംകൂര്‍ക്കരയിലെ എം. ശ്രീനാഥ് (30), എന്നിവരെയാണ് എസ്.ഐ കെ.കെ. അശോകനും സംഘവും അറസ്റ്റ് ചെയ്തത്. കേസില നേരത്തെ വാഴവളപ്പില്‍ ഷാജു, ഇ. പ്രിയേഷ്, സവി.വി. ശരത് , എന്‍.കെ. ജോഷി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ മുപ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. മുപ്പതോളം പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. 

No comments:

Post a Comment