പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും നടന്നുവരുന്ന രാഷ്ട്രീയ അതിക്രമങ്ങളില്‍ നിന്നും വീടുകള്‍ തകര്‍ക്കുന്ന നടപടികളില്‍ നിന്നും പ്രസ്തുത പാര്‍ട്ടികള്‍ പിന്തിരിയണമെന്നും പയ്യന്നൂരിന്റെ മഹത്തായ രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും യുവകലാസാഹിതി പയ്യന്നൂര്‍ എക്സി. യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംഗീത സംവിധായകന്, ഗാനരചയിതാവ് എന്നി നിലകളില്‍ നിറഞ്ഞുനിന്ന പയ്യന്നൂര്‍ ശ്രീധരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വി.ടി.വി മോഹനന് അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭന് സ്വാഗതം പറഞ്ഞു. രാമകൃഷ്ണന് കണ്ണോ, രഘുവരന് പയ്യന്നൂര്‍, പി. ജയരാജന്, കെ.വി. ബാലന്, കെ.പി. ജനാര്ദ്ദനന്, വി.വി കുമാരന് എന്നിവര്‍ സംസാരിച്ചു. ജൂലായ് ഇരുപത്തിയൊമ്പതിന് ഡോ. ടി.പി. സുകമാരന് അനുസ്മരണം നടത്താന്‍ യോഗം തീരുമാനിച്ചു.
അക്രമങ്ങളില്‍ നിന്നും പിന്തിരിയണം
Reviewed by Online News
on
08:40:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment