Latest News

സ്ഥാനാര്‍ത്ഥി ആക്കാത്തത് ബി.ജെ.പി. ബന്ധം കാരണം - കോണ്‍ഗ്രസ്

പയ്യാവൂര്‍: ചമതച്ചാല്‍ വാര്‍ഡി ലേക്ക് നടക്കുന്ന ഉപതെ ര ഞ്ഞെ ടുപ്പില്‍ ബിജെപി സ്ഥാനാര് ത്ഥിയായി മത്സരിക്കുന്നയാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നത് അദ്ദേഹത്തിന്റെ ബിജെപി ബന്ധം കാ രണമാണെന്ന് കോണ്‍ഗ്ര സ്. കഴിഞ്ഞ ബി.ജെ.പി ഹര്‍ത്താ ലില്‍ ബി.ജെ.പി പ്രവര്‍ത്തക രോടൊപ്പം വാതില്‍ മടയില്‍ കടകള്‍ അടപ്പിക്കുന്നതിനും വാഹനം തടയുന്നതിനും നേതൃത്വം നല്‍കുകയും പരസ്യമായി ബി.ജെ. പി അനുകൂല നിലപാട് സ്വീക രിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം ഇയാള്‍ കഴിഞ്ഞ തെര ഞ്ഞെടുപ്പിലും വിമത സ് ഥാനാ ര്‍ത്ഥി ആയിരുന്നുവെന്നും അതു കൊ ണ്ടാണ് വാര്‍ഡ് കോണ്‍ഗ്ര സ് കമ്മിറ്റി ഇയാളെ സ് ഥാനാര്‍ത്ഥിയായി പരഗണിക്കാതിരു ന്നതെന്നും എന്നാല്‍ ഐക്യ ക ണ്‌ഠേനെ യു.ഡി.എഫ് സ്ഥ ാ നാര്‍ത്ഥിയായി തീരുമാനിച്ച ജയ ന്‍ മല്ലി ശ്ശേരിക്കെതിരെ യു.ഡി.എ ഫിനു പിന്തുണ നല്‍കുകയും ബി. ജെ.പി പാളയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലര്‍ ബോധപൂര്‍വ്വം തെറ്റിധാരണ പരത്തുകയാണ് .ഇതൊന്നും യു.ഡി. എഫിന്റെ വിജയത്തെ ബാധി ക്കില്ലെന്നും യു.ഡി.എഫ്.ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിജി പൂവത്തു മണ്ണില്‍ അറിയിച്ചു.

പയ്യാവൂര്‍: ജൂലൈ പതിനെട്ടിന് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ചമതച്ചാല്‍ വാര്‍ഡിലെ ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന ജയന്‍ മല്ലിശ്ശേരിക്ക് പിന്തുണ കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് (എം) പയ്യാവൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യു ഡി എഫ് നടത്തുന്ന പ്രചരണ യോഗങ്ങളിലോ വാര്‍ഡ് കണ്‍ വെന്‍ഷനിലോ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ടെന്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തില്‍കര അധ്യക്ഷനായി രുന്നു. മാത്യു മണ്ഡപത്തില്‍, നോബിന്‍സ് ചെരുപുറം, എം ഫല്‍ഗുനന്‍, ജോസ് മാത്യു, ബിജു പൈമ്പള്ളില്‍, ബേബി വണ്ടാക്കുന്നേല്‍, സിനു ചക്കാനിക്കുന്നേല്‍, ബേബിച്ചന്‍ കളപ്പുര, തോമസ് മുതലക്കുഴി ജിമ്മി തട്ടാരപ്പള്ളില്‍, തുളസീധരന്‍ നായര്‍ വാഴക്കാട്ട്, മനോജ് മുണ്ടയ്ക്കല്‍, ഡയസണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു




No comments:

Post a Comment