Latest News

ജനതാദള്‍ (യു ) എല്‍ഡിഎഫിലേക്ക്?

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് എല്‍ഡിഎ ഫിലേക്ക് ചേക്കേറുന്നതായി സൂചന. മുന്നണിമാറ്റം അനിവാര്യമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. യുഡി എഫിനു മുന്നില്‍ ജെഡിയു സമര്‍പ്പിച്ച പരാതികള്‍ക്കൊന്നു പരിഹാ രമുണ്ടായില്ല. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും. യുഡിഎഫില്‍ എത്തിയ ശേഷം ജെഡി യുവിന് കനത്ത നഷ്ടമാണ് ഉണ്ടായത്. ആശയപരമായി ഇടതുപക്ഷ വും ജെഡിയുവുംസ്വാഭാവികസഖ്യകക്ഷികളെന്നുംഅദ്ദേഹം പറഞ്ഞു.

No comments:

Post a Comment